പിണറായി വിജയന്‍ വീണ്ടും സ്ഥാനാർത്ഥി പട്ടികയിലേക്ക്..കൈവിട്ടു പോകുമെന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളിലും ടേം വ്യവസ്ഥ ഒഴിവാക്കും..


        

നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണതുടര്‍ച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക് രണ്ടു ടേം വ്യവസ്ഥയിൽ ഇളവ് നൽകാൻ സിപിഎമ്മിൽ ആലോചന . നിലവിലെ എംഎൽഎ മാരെ മാറ്റിയാൽ കൈവിട്ടു പോകുമെന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളിലാണ് ടേം വ്യവസ്ഥ മാറ്റിവയ്ക്കാൻ പാര്‍ട്ടി ആലോചിക്കുന്നത്. അതേ സമയം പെര്‍ഫോമന്‍സ് മോശമുള്ളവരെ രണ്ടു ടേം തികച്ചില്ലെങ്കിലും മാറ്റും

സംഘടനാ ചുമതലയിൽ 75 വയസ്സ് പ്രായപരിധി, ഒപ്പം നിയമസഭയിൽ രണ്ടു ടേം തികച്ചവരെ മാറ്റി പുതുമുഖങ്ങളെ ഇറക്കുക . എന്നാൽ തുടര്‍ച്ചായി മുന്നാം ടേമിലും അധികാരം ആഗ്രഹിക്കുന്ന സിപിഎം മണ്ഡലങ്ങളിലെ രണ്ടും ടേം കാര്‍ക്കശ്യം മാറ്റിവയ്ക്കുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ കഴിഞ്ഞ തവണ നിയമസഭയിലേക്ക് എത്തിയത് 60 പേരാണ്. ഇതിൽ മുഖ്യമന്ത്രി ഉള്‍പ്പെടെ 23 പേര്‍ തുടർച്ചയായി രണ്ടു തവണ ജയിച്ചവരും. ടേം വ്യവസ്ഥ അനുസരിച്ചെങ്കിൽ 23 പേരും മാറണം. പ്രായപരിധിയിലെ ഇളവ് ടേം വ്യസ്ഥയിലും മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടാകുമെന്ന് ഉറപ്പാണ്. 

വീണാ ജോര്‍ജ്ജ് അടക്കം രണ്ട് ടേം പൂര്‍ത്തിയാക്കിയവരെ മാറ്റേണ്ടതില്ലെന്നാണ് ആലോചന. മാനന്തവാടിയില്‍ ഒആര്‍ കേളു, കോതമംഗലത്ത് ആന്റണി ജോണ്‍ , ഇരവിപുരം എം നൗഷാദ് വര്‍ക്കലയില്‍ വി ജോയി, വാമനപുരത്ത് ഡികെ മുരളി കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ കാട്ടാക്കടയില്‍ ഐബി സതീഷ്. എന്നിവര്‍ക്കൊക്കെ ഇളവു കിട്ടിയേക്കും .എന്നാൽ പാര്‍ട്ടി കോട്ടകളിൽ നിന്ന് ജയിച്ച കെകെ ശൈലജ, എഎൻ ഷംസീര് എന്നിവരെ വീണ്ടും പരിഗണിക്കുമോ എന്ന് വ്യക്തമല്ല, ഉടുമ്പൻചോലയിൽ എംഎം മണി മാറും. എൽഡിഎഫ് കൺവീനര്‍ ടിപി രാമകൃഷ്ണൻും യുപ്രതിഭക്കും എം മുകേഷിനും ഇളവ് കിട്ടാനിടയില്ല



أحدث أقدم