ഗവർണറുടെ നടപടി നിയമപരമല്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല നിയമപ്രകാരം അല്ല വിസി നിയമനം നടത്തിയത്. സുപ്രീം കോടതി വിധി വന്ന ശേഷവും അതിന്‍റെ അന്തസത്തക്കെതിരായ നടപടിയാണ് ഗവർണ്ണറിൽ നിന്ന് ഉണ്ടായത്. നിയമന നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണ്, ചാൻസിലർ സർക്കാരുമായി യോജിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി വിധിയെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയത്.
എന്നാൽ, ഡിജിറ്റൽ, കെടിയു താൽകാലിക വിസി നിയമനം റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ കത്ത് ഗവർണർ അംഗീകരിക്കില്ല. സുപ്രീംകോടതി വിധി അനുസരിച്ചാണ് വിജ്ഞാപനമെന്നും ഡോ.സിസ തോമസിനും, ഡോ ശിവപ്രസാദിനും പുനർനിയമനം നൽകുന്നത് കോടതിവിധി അനുസരിച്ചാണെന്നുമാണ് രാജ്ഭവൻ അറിയിച്ചത്.