കോട്ടയം ജില്ലയുടെ പുതിയ കലക്ടർ ചേതൻ കുമാർ മീണ ചുമതലയേറ്റു: സ്ഥാനമൊഴിയുന്ന കലക്ടർ ജോൺ വി.സാമുവൽ ഇനി ജലഗതാഗത വകുപ്പ് ഡയറക്ടർ.




കോട്ടയം : കോട്ടയം ജില്ലയുടെ 50-ാ മത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു.
രാവിലെ 10.30ന് കലക്ടറേറ്റിൽ എത്തിയ അദ്ദേഹത്തെ സ്ഥാനമൊഴിയുന്ന കലക്ടർ ജോൺ വി.സാമുവലും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ന്യൂഡൽഹിയിലെ കേരള ഹൗസ് അഡിഷനൽ റസിഡൻ്റ് കമ്മിഷണർ ചുമതല നിർവഹിക്കുകയായിരുന്നു ചേതൻ കുമാർ മീണ.


2018 ബാച്ച് ഉദ്യോഗസ്ഥനാണ്. രാജസ്ഥാനിലെ ദോസ ജില്ലക്കാരനാണ്. പാലക്കാട് അസി. കലക്ടർ ആയിട്ടായിരുന്നു തുടക്കം. നെടുമങ്ങാട് സബ് കലക്ടർ, എറണാകുളം
ഡിസ്ട്രിക്ട് ഡവലപ്മെൻ്റ് കമ്മിഷണർ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജലഗതാഗത വകുപ്പ് ഡയറക്ടറായാണ് നിലവിലെ കലക്ടർ ജോൺ വി.സാമുവലിന് മാറ്റം.



Previous Post Next Post