‘പ്രവാചകന്റെ മുടി കൊണ്ടുവച്ചതിനേക്കാൾ അര സെൻ്റിമീറ്ററോളം വലുതായി’.. അവകാശ വാദവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ…


        
പ്രവാചക കേശം കൊണ്ടുവച്ചതിനേക്കാൾ വലുതായി എന്ന അവകാശവാദം ഉന്നയിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കവെയായിരുന്നു കാന്തപുരത്തിന്റെ ഈ പരാമർശം.

‘ശഅ്‌റ് മുബാറക് (പ്രവാചക കേശം)നമ്മൾ കൊണ്ടുവന്ന് വെച്ചതിനേക്കാൾ അര സെന്റീമീറ്ററോളം വളർന്നിട്ടുണ്ട്. അതിനു പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയിൽനിന്നും നിന്നുള്ള വെള്ളവും അതുപോലെ മദീനയിലെ റൗളാ ഷരീഫിൽ നിന്ന് വടിച്ചെടുക്കുന്ന പൊടികൾ. അവിടുത്തെ കൈവിരലുകൾ ഭൂമിയിൽ കുത്തിയപ്പോൾ പൊങ്ങി വന്ന വെള്ളവും ഉൾപ്പെടെ എല്ലാം ചേർത്ത വെള്ളമാണ് നിങ്ങൾക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങൾ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുത്. ബഹുമാനത്തോടെ മാത്രമേ ആ വെള്ളത്തെ കാണാവൂ’ എന്ന് കാന്തപുരം പറഞ്ഞു.
Previous Post Next Post