ഭവനത്തിൽ പൂജാമുറിയുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കണം



വീടിന്റെ വടക്കുകിഴക്കേ കോണിലും തെക്കുപടിഞ്ഞാറേ കോണിലും കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലും പൂജാമുറി നിർമ്മിക്കാം. വായുവും വെളിച്ചവും സാധ്യമെങ്കിൽ വീടിന്റെ മധ്യഭാഗത്തും പൂജാമുറിക്കു സ്ഥാനം ഉണ്ട് . നാലുകെട്ടാണെങ്കിൽ വടക്കിനിയിലോ കിഴക്കിനിയിലോ ആണ് ഉത്തമം.
വടക്കു കിഴക്കോ കിഴക്കു ഭാഗത്തോ ഉള്ള പൂജാമുറിയിൽ  ഭഗവൽ ചിത്രങ്ങൾ പടിഞ്ഞാറ് ദർശനമാക്കി വയ്ക്കാം . തെക്കു പടിഞ്ഞാറും പടിഞ്ഞാറും ഉള്ള പൂജാമുറിയിൽ  കിഴക്കു  ദർശനമായാണ്  ഭഗവൽ ചിത്രങ്ങൾ  വയ്ക്കേണ്ടത് . പൂജാമുറിയിൽ  വിളക്ക്  കൊളുത്തുമ്പോൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും ദീപം വരുന്നതാണ് ഉത്തമം . ഏറ്റവും  ചെറിയ പൂജാമുറിക്കു 1 .5 x 1 .5 മീറ്റർ ധ്വജ യോനി കണക്ക് അഭികാമ്യമാണ്‌ .

പൂജാമുറിയെന്നാൽ കുറച്ചു നേരം സ്വസ്ഥതയോടെ ഇരുന്ന് മനസ്സ്  ശാന്തമാക്കാനുള്ള ഒരിടം ആവണം . അതിനാൽ ആവശ്യത്തിന്  കാറ്റും വെളിച്ചവും ലഭിക്കുന്നിടത്തായാൽ നല്ലത്‌ .


Previous Post Next Post