ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടനയിൽ വൻ പൊട്ടിത്തെറി.. കൂട്ട രാജി.. രഹസ്യ യോഗം..


സംസ്ഥാനത്ത് പാർട്ടിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിൽ കൂട്ട രാജിയും വ്യാപക പരസ്യ പ്രതിഷേധങ്ങളും. മധ്യപ്രദേശിലെ 71 ജില്ലാ അധ്യക്ഷന്മാരുടെ പട്ടിക കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടതിന് പിന്നാലെയാണ് കാര്യങ്ങൾ കൈവിട്ടത്. ഭോപ്പാൽ, ഇൻഡോർ, ഉജ്ജൈൻ, ബുർഹാൻപുർ തുടങ്ങി വിവിധ ജില്ലകളിൽ പാർട്ടിക്കുള്ളിൽ വൻ പൊട്ടിത്തേറിയിലേക്ക് കാര്യങ്ങൾ നീങ്ങി. നിരവധി പേർ രാജിവെക്കുകയും നേതാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ മേൽനോട്ടത്തിലാണ് നിയമനങ്ങൾക്ക് അന്തിമ രൂപം നൽകിയത്. ആകെ 71 ജില്ലാ അധ്യക്ഷന്മാരിൽ 21 പേരെ നിലനിർത്തി. സംവരണ വിഭാഗങ്ങളിൽ നിന്നുള്ള 36 പേരെ നിയമിച്ചു. ജനറൽ വിഭാഗത്തിൽ നിന്ന് 35 പേരാണ് പട്ടികയിലുള്ളത്. 12 ജില്ലാ അധ്യക്ഷന്മാർ ഒബിസി വിഭാഗത്തിൽ നിന്നാണ്. പത്ത് പേർ എസ്‌ടി വിഭാഗത്തിൽ നിന്നും പത്ത് പേർ എസ്‌സി വിഭാഗത്തിൽ നിന്നുമാണ്. നാല് സ്ത്രീകളെയും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് മൂന്ന് പേരെയും ജില്ലാ അധ്യക്ഷന്മാരാക്കി. ആറ് എംഎൽഎമാർ, എട്ട് മുൻ എംഎൽഎമാർ, മൂന്ന് മുൻ മന്ത്രിമാർ എന്നിവർ പുതുതായി ഡിസിസി പ്രസിഡൻ്റുമാരായി നിയമിക്കപ്പെട്ടു.

മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ മകനും മുൻ മന്ത്രിയുമായ ജയ്‌വർധൻ സിങിനെ തരംതാഴ്ത്തിയെന്ന് ആരോപിച്ചാണ് പ്രധാന പ്രതിഷേധം നടന്നത്. രഘോഗഡിൽ ഇന്നലെ രാത്രി വൈകിയും പ്രതിഷേധങ്ങൾ നടന്നു. ഗുണ ജില്ലാ അധ്യക്ഷനായാണ് ഇദ്ദേഹത്തെ നിയമിച്ചത്. പിസിസി അധ്യക്ഷൻ ജിതു പട്‌വാരിയെ കുറ്റപ്പെടുത്തിയ അനുയായികൾ ഇദ്ദേഹത്തിൻ്റെ കോലവും കത്തിച്ചു. ജയ്‌വർധൻ സിങിൻ്റെ പ്രതിച്ഛായ ഇടിച്ചുതാഴ്ത്തി അദ്ദേഹത്തെ പാർട്ടിയിൽ ഒതുക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നാണ് അനുയായികൾ പറയുന്നത്.


     
Previous Post Next Post