കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നതിലെ പ്രധാനി പിടിയിലായെന്ന് പൊലീസ്. നൈജീരിയന്‍ സ്വദേശി ഡിയോ ലയണല്‍ ആണ് ബംഗളൂരില്‍ അറസ്റ്റിലായത്.തിരുവന്തപുരം സിറ്റി ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്.
കുറച്ച മാസങ്ങള്‍ക്ക് മുമ്പ് 110 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരത്ത് രണ്ട് പേര്‍ പിടിയിലായിരുന്നു.ഈ രണ്ട് പേര്‍ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയത് ഇടനിലക്കാരനായ തിരുവനന്തപുരം സ്വദേശിയായ റിട്ടയേര്‍ഡ് പൊലീസ് ഉദ്യേഗസ്ഥന്റെ മകനായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യകണ്ണിയായ നൈജീരിയന്‍ സ്വദേശിയായ ഡിയോ ലയണലിനെ പിടികൂടിയത്.
ലക്ഷകണക്കിന് രൂപയാണ് ഒരു ദിവസം തന്നെ ഇയാളുടെ ഫോണിലേക്ക് എത്തുന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പണം പ്രതിയുടെ പക്കലെത്തിയിട്ടുണ്ട്.