പാണ്ടിക്കാട് : പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതായി പരാതി.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്.പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്ത് വെച്ചാണ് തട്ടിക്കൊണ്ടു പോകൽ.
സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിന് കാരണമെന്നാണ് സംശയം. സംഭവത്തില്‍ പാണ്ടിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്