സ്വർണവിലയിൽ വർദ്ധനവ്.. ഇന്നത്തെ നിരക്ക് ഇതാണ്…


        

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർദ്ധനവ്. പവന് 600 രൂപ കൂടി. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 74,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണനിരക്ക് 75 രൂപ ഉയര്‍ന്ന് 9370 രൂപയായി. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 115 രൂപയാണ്.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപിന്റെ നികുതി നയം ആഭ്യന്തര ഓഹരി വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. വില കുറയുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമായെങ്കിലും അടുത്ത മാസത്തെ വിവാഹ ചെലവുകൾ ലക്ഷ്യമിട്ട് പലരും ജ്വല്ലറികളിൽ മുൻ‌കൂർ ബുക്കിങ് ചെയ്തിരിക്കുകയാണ്. നിലവിലെ ട്രെൻഡ് തുടരുമെന്നും കേരളത്തിൽ വൈകാതെ സ്വർണവില പുത്തൻ ഉയരം തൊടുമെന്നുമാണ് വിലയിരുത്തൽ.

അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പുണ്ടായതോടെയാണ് സംസ്ഥാനത്ത് സ്വർണ വില ഉയർന്നത്. കേരളത്തില്‍ കര്‍ക്കിടകം ആരംഭിച്ചതും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.



Previous Post Next Post