ഉത്തർപ്രദേശ് മുൻ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ബെംഗളൂരു പൊലീസ്

ബംഗളൂരു : ഉത്തർപ്രദേശ് മുൻ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ബെംഗളൂരു പൊലീസ്. യുപിയിലെ ദേബാ നിയോജക മണ്ഡലത്തിലെ മുൻ എംഎല്‍എ ഭഗവാൻ ശർമയ്ക്കെതിരെയാണ് കേസെടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന നാല്‍പതുകാരിയുടെ പരാതിയില്‍ ബെംഗളൂരു എയർപോർട്ട് പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലും ബെംഗളൂരു നഗരത്തിലും ചിത്രദുർഗയിലും എത്തിച്ച്‌ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

മുൻ എംഎല്‍എ ഫോട്ടോയും വിഡിയോയും പകർത്തിയെന്നും പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ എസ്പിയിലും ബിഎസ്പിയിലും പ്രവർത്തിച്ചിട്ടുള്ള ഭഗവാൻ ശർമ, നിലവില്‍ രാഷ്ട്രീയ ലോക് ദളിനൊപ്പമാണ്. ഇത് ആദ്യമായല്ല ഭഗവാൻ ശ‍ർമ്മയ്ക്ക് എതിരെ ആരോപണം ഉയരുന്നത്.
أحدث أقدم