
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അങ്കണവാടി കുട്ടികള്‍ക്ക് രാഖി കെട്ടാന്‍ നിര്‍ദേശം. വര്‍ക്കല ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ ജ്യോതിഷ് മതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇങ്ങനെ ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്.
അംഗന്‍വാടി ടീച്ചര്‍മാര്‍ക്കാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നിര്‍ദേശം നല്‍കിയത്. രാഖി ഉണ്ടാക്കി കുട്ടികളുടെ കയ്യില്‍ കെട്ടി ഫോട്ടോ അയക്കാനാണ് നിര്‍ദേശം. ഈ ചിത്രത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനുള്ളതാണെന്നും ജ്യോതിഷ് മതി പറയുന്നുണ്ട്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.