ലഗേജിന്റെ ഭാരം അധികമായാൽ പിഴ.. കർശന നിയന്ത്രണവുമായി റെയിൽവേ..


ലഗേജിന് ഭാരം അധികമായതിന്റെ പേരില്‍ പലര്‍ക്കും ഇഷ്ടവസ്തുക്കള്‍ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടാകും. പ്രിയപ്പെട്ടവര്‍ക്കായി ഇഷ്ടത്തോടെ വാങ്ങിയ പല സാധനങ്ങളും അവര്‍ക്കരികില്‍ എത്തിക്കാന്‍ കഴിയാത്തതിന്റെ വേദനയും വലുതാണ്. ഇനി എയര്‍പോര്‍ട്ടില്‍ മാത്രമല്ല റെയില്‍വേ സ്‌റ്റേഷനിലും ലഗേജുകള്‍ക്ക് നിയന്ത്രണം വരികയാണ്. തുടക്കത്തില്‍ രാജ്യത്തിലെ പ്രധാന സ്റ്റേഷനുകളിലാണ് നിയന്ത്രണം കൊണ്ടുവരിക.

പ്രയാസമൊന്നും കൂടാതെ സുഖകരമായി ട്രെയിന്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക എന്നാണ് റെയില്‍വേ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുകൂടാതെ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഒപ്പം അധിക വരുമാനം എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രയാഗ് രാജ് ജംക്ഷന്‍, പ്രയാഗ്രാജ് ചിയോകി, സുബേദാര്‍ഗഞ്ച്, കാണ്‍പൂര്‍, മിര്‍സാപൂര്‍, തുണ്ട്ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, അലിഗഡ് ജംക്ഷന്‍ എന്നിവയുള്‍പ്പെടെ എന്‍സിആര്‍ സോണിന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പുതിയ സംവിധാനം ആരംഭിക്കുന്നത്.


        

Previous Post Next Post