
കൊല്ലത്ത് നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി. വ്യാജ ലേബലോട് കൂടിയ വെളിച്ചെണ്ണയാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ 5800 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയാണ് കണ്ടെത്തിയത്. കേര സൂര്യ, കേര ഹരിതം എന്നീ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയാണ് പിടികൂടിയത്. വ്യാജ ഫുഡ് സേഫ്റ്റി നമ്പറിലായിരുന്നു വെളിച്ചെണ്ണ നിറച്ചത്.
വെളിച്ചെണ്ണ വില സാധാരണക്കാരന് താങ്ങാവുന്നതിലും അധികമായതിന് പിന്നാലെയാണ് ഇപ്പോള്‍ വ്യാജ വെളിച്ചെണ്ണയും വിപണികളില്‍ സജീവമായി തുടങ്ങിയത്. നിലവില്‍ കുതിച്ചുയരുന്ന വെളിച്ചെണ്ണ വിലയ്ക്ക് തടയിടുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ വഴി ലിറ്ററിന് 457 രൂപയ്ക്ക് വിളിച്ചെണ്ണ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.