ഭാര്യയെയും അഞ്ചും ഏഴും വയസുള്ള കുഞ്ഞുങ്ങളേയും കൊന്ന യുവാവ് ഒളിവിൽ...




ന്യൂഡൽഹി: ഡൽഹി കരാവൽ നഗറിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ്. ജയശ്രീ (28), അഞ്ച്, ഏഴ് വയസുള്ള പെൺക്കുട്ടികൾ എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി ഒളിവിലാണ്. യുവാവും ജയശ്രീയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറയുന്നു.

ഫോറൻസിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഡൽഹിയിലെ ജിടിബി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. എന്നാൽ കൊലയ്ക്കു പിന്നിലുള്ള കൃത്യമായ കാരണം അന്വേഷിച്ചുവരികയാണ്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു കൊലപാതകം എന്നാണ് നിഗമം. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Previous Post Next Post