സുപ്രീംകോടതിയെ വെല്ലുവിളിച്ച് ​ഗവർണർ.. സര്‍ക്കാര്‍ പാനല്‍ തള്ളി.. വിസിമാരായി വീണ്ടും നിയമിച്ചു…


        
വൈസ് ചാൻസലർമാറുടെ നിയമനത്തിൽ സുപ്രീംകോടതി നിർദേശം മറികടന്ന് സർക്കാർ പാനൽ തള്ളി ഗവർണർ രാജേന്ദ്ര ആർലേകർ.ഡിജിറ്റല്‍, കെടിയു വി സിമാരായി സിസ തോമസ്, കെ ശിവപ്രസാദ് എന്നിവരെ വീണ്ടും നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളിയാണ് രാജ്ഭവന്‍ വിജ്ഞാപനം ഇറക്കിയത്. നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇരുവരെയും നിയമിച്ച നടപടി തിരുത്താന്‍ ചാന്‍സലറായ ഗവര്‍ണറോട് ആവശ്യപ്പെടും. സര്‍വ്വകലാശാല നിയമത്തിലെ 12-ാം വകുപ്പ് പ്രകാരമാണ് നീക്കം.

ഉടന്‍ പുതിയ പാനല്‍ സമര്‍പ്പിക്കാനും തീരുമാനമായി. ഇന്ന് തന്നെയോ നാളെയോ പുതിയ പാനല്‍ സമര്‍പ്പിക്കും. ഗവര്‍ണര്‍ കോടതി വിധി ലംഘിച്ചുവെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാണ് നിലവിലെ താല്‍ക്കാലിക വി സിമാരെ ഗവര്‍ണര്‍ വീണ്ടും നിയമിച്ച് വിജ്ഞാപനം ഇറക്കിയത്. വി സി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്നും വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്ഥിരം വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരും ചാന്‍സലറും സമവായത്തിലെത്തണം, സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ നിലവിലെ വിസിമാര്‍ക്ക് തുടരാം, തുടങ്ങി സര്‍വകലാശാലകളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കരുതെന്നും നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതിയുടെ നടപടി.


        

Previous Post Next Post