രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്ലിന്‍റെ സേവനങ്ങള്‍ കേരളത്തിലടക്കം തടസപ്പെട്ടു. എയര്‍ടെല്ലിന്‍റെ കോള്‍, ഡാറ്റ സേവനങ്ങളില്‍ പ്രശ്‌നം നേരിടുന്നതായാണ് ഡൗണ്‍ ഡിറ്റക്റ്ററില്‍ ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയ പരാതികളില്‍ പറയുന്നത്.
ഇന്ന് രാവിലെ 11.30-ഓടെയാണ് എയര്‍ടെല്‍ സേവനങ്ങള്‍ തടസപ്പെട്ടത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ഡൽഹി, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ എയര്‍ടെല്‍ യൂസര്‍മാരും കോള്‍, ഡാറ്റ പ്രശ്‌നങ്ങള്‍ എക്‌സില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അര മണിക്കൂര്‍ സമയം കൊണ്ട് ആറായിരത്തിലേറെ പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഭാരതത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ , 4ജി സേവനദാതാക്കളാണ് എയർടെൽ.