കിണറിൽ വീണ ചക്ക എടുക്കുന്നതിനു കിണറിൽ ഇറങ്ങിയതിന് പിന്നാലെ കിണറിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി...


കിണറിൽ വീണ ചക്ക എടുക്കുന്നതിനു കിണറിൽ ഇറങ്ങിയതിന് പിന്നാലെ കിണറിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കോറോം കൂർക്കര എന്ന സ്ഥലത്ത് താമസിക്കുന്ന വിദ്യാർത്ഥിയായ നവനീത് ആണ് വീട്ടുപറമ്പിലെ കിണറിൽ വീണ ചക്ക എടുക്കുന്നതിനു യാതൊരു സുരക്ഷാ സംവിധനങ്ങളും ഇല്ലാതെ ഇറങ്ങിയത്. തിരിച്ചു കയറാനാകാതെ കിണറിൽ യുവാവ് അകപ്പെട്ട വിവരം അമ്മ പയ്യന്നൂരിൽ ഉണ്ടായിരുന്ന മുത്തച്ഛനെ അറിയിച്ചു. യുവാവ് കിണറിൽ കുടുങ്ങിയ വിവരം മുത്തച്ഛൻ നേരിട്ട് വന്ന് ഫയർ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ പി സത്യൻ, പി പി. ലിജു, ജിഷ്ണുദേവ്, അഖിൽ, ഹോം ഗാർഡുമാരായ വി വി പത്മനാഭൻ,, ടീ കെ സനീഷ് എന്നിവരാണ് റസ്ക്യൂ നെറ്റിൻ്റെ സഹായത്താൽ നവനീതിനെ കിണറിൽ നിന്നും കരയ്ക്കെത്തിച്ചത്.

മറ്റൊരു സംഭവത്തിൽ മൂന്ന് ദിവസമായി കടലിൽ കുടുങ്ങിക്കിടന്ന തോണിക്കാരെ രക്ഷിച്ച് പരപ്പനങ്ങാടിയിലെ ബോട്ട് ജീവനക്കാർ. കടലിൽ 50 നോട്ടിക്കൽ മൈൽ അകലെ വച്ച്എൻജിൻ തകരാറിലായ തോണിക്കാരെയാണ് അൽതാജ് ബോട്ടിലെ ജീവനക്കാർ രക്ഷിച്ചത്. മൂന്ന് ദിവസമായി വെള്ളവും ഭക്ഷണവുമില്ലാതിരുന്ന ബേപ്പൂരിൽ നിന്നുള്ള തോണിക്കാരെ പരപ്പനങ്ങായി ഹാർബറിൽ എത്തിച്ചു. അബ്ദുൾ സലാം എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുടുങ്ങിയവരിൽ മലയാളികളും ഉൾപ്പെട്ടിരുന്നെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോകുമ്പോഴാണ് ഒഴുകി നടന്ന വള്ളം ബോട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.

أحدث أقدم