✒️ ജോവാൻ മധുമല
പാമ്പാടി: കോട്ടയം മുതൽ കുമളി വരെയുളള ദേശീയ പാത 183 യിലെ ( K .K റോഡ് ) റോഡരുകിലെ ദിശാബോർഡുകളിൽ കാട്കയറിക്കിടക്കുന്നതും റോഡിൻ്റെ ഇരുവശത്തും കാട് കൈയ്യടിയതും വാഹനയാത്രികർക്കും കാൽനടയാത്രികർക്കും ദുരിതമായി മാറുന്നു
പല സ്ഥലങ്ങളിലും കാട് കയറി കിടക്കുന്നതു കൊണ്ട് വാഹനം ഓടിക്കുന്ന ഡ്രൈവർമാരു കാഴ്ച്ച മറയ്ക്കുന്നു
പാമ്പാടി ചേന്നംപള്ളി മുതൽ പതിനൊന്നാം മൈൽ വരെയുള്ള ഭാഗത്ത് കാടുകൾ മൂടിക്കിടക്കുന്നത് കാൽനടക്കാരുടെ ജീവന് ഭീഷണിയാണ്
ദിശാബോർഡുകളും സ്ഥലപ്പേരുകൾ രേഖപ്പെടുത്തിയ ബോർഡുകളും മിക്ക സ്ഥലത്തും കാട് കയറി മൂടിയ നിലയിലാണ് ,
ഇതുമൂലം സ്ഥല പരിചയമില്ലാത്തവർക്ക് സ്ഥലം കണ്ടെത്താനും പ്രയാസമാണ്
അതേ സമയം പാമ്പാടി പഞ്ചായത്ത് ആഫീസിന് എതിർവശത്ത് പാമ്പാടി എന്ന് സ്ഥലനാമം എഴുതിയ വലിയ ബോർഡ് അപ്രത്യക്ഷമായിട്ട് ഒരു മാസത്തോളം ആകുന്നു ഇത് ഉടൻ പുന: സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു