പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിൽ വച്ച് മോശമായി പെരുമാറിയെന്ന് പരാതി; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ


തിരുവനന്തപുരം: സ്ഥിരമായി തന്റെ ഓട്ടോയിൽ കയറിയിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. കുന്നത്തുകാൽ നെട്ടറത്തല വീട്ടിൽ സുജിത്ത് (23) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പ്രദേശത്തെ ഓട്ടോഡ്രൈവർ ആയിരുന്നു.


കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടിയെ വിളിച്ചുവരുത്തി തിരുനൽവേലിയിലെത്തിച്ച് ബസിൽ വച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

أحدث أقدم