വയോധികനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; ബന്ധുവായ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ

 

ആലപ്പുഴ: വയോധികനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് വരകാടിവെളി കോളനി സുദർശനെ (62) കൊന്നകേസിൽ അവിടെതന്നെ താമസിക്കുന്ന അഭിഭാഷകൻ മഹേഷിനെയാണ് (40) ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷിച്ചത്.

കൊലപാതകത്തിന് ജീവപര്യന്തവും ഒരുലക്ഷംരൂപ പിഴയും. ആക്രമണത്തിൽ സുദർശനന്റെ മകന്റെ കൈയൊടിച്ചതിന് മൂന്നുവർഷവും 25,000 രൂപയുംപിഴയും മകളെ പരിക്കേൽപിച്ചതിന് രണ്ടുവർഷവും തടവ് അനുവഭിക്കണം. പിഴത്തുക രണ്ടുമക്കൾക്കായി വീതിച്ചുനൽകണമെന്നുമാണ് വിധി. സർക്കാർപുറമ്പോക്ക് ഭൂമി പ്രതി കൈയേറി ഷെഡ് നിർമിച്ചതിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായത്.

أحدث أقدم