ആരൊക്കെ എവിടെയൊക്കെ മതിൽ ചാടുമെന്ന് എങ്ങിനെ അറിയാം,ഇതൊക്കെ മുൻകൂട്ടി കാണാൻ പറ്റുമോ?രാഹുലിനെതിരെ പാർട്ടി തീരുമാനം വൈകില്ല...





രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നിലപാട് വൈകില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഉടൻ തീരുമാനം ഉണ്ടാകും നീട്ടി കൊണ്ട് പോകില്ല.രാഹുലിനെതിരെ പരാതി ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജി വെച്ചു. തുടർ നടപടി വേണ്ടെന്നു പാര്‍ട്ടി തീരുമാനിച്ചതാണ് ഇതിനു ശേഷം വന്ന ശബ്ദ രേഖകൾ സ്ഥിതി കൂടുതൽ ഗൗരവം ഉള്ളതാക്കി . ശബ്ദരേഖയുടെ   ആധികാരികത പരിശോധിക്കണം  കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു 

പലർക്കും പല അസുഖങ്ങൾ ഉണ്ടാകും ഇതൊക്കെ പാർട്ടി എങ്ങനെ അറിയും ഇതൊക്കെ മുൻകൂട്ടി കാണാൻ പറ്റുമോ ?ആരൊക്കെ എവിടെയൊക്കെ മതിൽ ചാടുമെന്ന് എങ്ങിനെ അറിയാമെന്നും അദ്ദേഹം ചോദിച്ചു ഉപതെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്  ഭയക്കുന്നില്ല സി പി എം വിചാരിക്കാതെ പാലക്കാട്‌ ബിജെപി ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഗുരുതര ആരോപണങ്ങളും രാജി ആവശ്യവും ശക്തമായിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ തുടരുന്നു. തൽക്കാലം പാലക്കാട്ടേക്ക് പോകേണ്ടെ ന്നാണ് തീരുമാനം. ഇന്നലെ രാത്രി പാലക്കാട് നിന്നുള്ള നേതാക്കളുമായി അടൂരിലെ വീട്ടിൽ വെച്ച് രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലക്ക് ഉള്ള സാഹചര്യത്തിൽ മാധ്യമങ്ങളെയും ഉടൻ കണ്ടേക്കില്ല. ഇന്നലെ വാർത്ത സമ്മേളനം വിളിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.

أحدث أقدم