കേരള സര്‍വകലാശാലയുടെ ഔദ്യോഗിക സീല്‍ കൈമാറരുതെന്ന് രജിസ്ട്രാറോട് സിന്‍ഡിക്കേറ്റ്


കേരള സര്‍വകലാശാലയുടെ ഔദ്യോഗിക സീല്‍ രജിസ്ട്രാറില്‍ നിന്ന് പിടിച്ചെടുക്കാനുള്ള വി സിയുടെ നിര്‍ദേശം തള്ളി സിന്‍ഡിക്കേറ്റ്. സീല്‍ മറ്റാര്‍ക്കും കൈമാറരുതെന്ന് രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന് സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശം നല്‍കി.

വി സി നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥരല്ല ഔദ്യോഗിക സീല്‍ കൈവശം വെക്കേണ്ടത്. വി സിക്ക് ചുമതല നല്‍കാന്‍ അധികാരമില്ലെന്നാണ് സിന്‍ഡിക്കേറ്റ് നിലപാട്. സര്‍വ്വകലാശാലയുടെ ഔദ്യോഗിക സീല്‍ പിടിച്ചെടുക്കാന്‍ വി സി മോഹനന്‍ കുന്നുമ്മല്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു
Previous Post Next Post