തൃശ്ശൂർ എംപി സുരേഷ് ഗോപിയെ കാണ്മാനില്ല എന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി



തൃശ്ശൂർ എംപി സുരേഷ് ഗോപിയെ കാണ്മാനില്ല എന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ. ഈമെയിൽ വഴിയാണ് കേന്ദ്രസഹമന്ത്രി കൂടിയായ സുരേഷ് ഗോപിയെ പരിഹസിച്ചു കൊണ്ടുള്ള പരാതി ഗോകുൽ നൽകിയിരിക്കുന്നത്.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായതിന് ശേഷം സുരേഷ് ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്നും തിരോധാനത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും പരാതിയിൽ പറയുന്നു.
Previous Post Next Post