പാമ്പാടി : സൗത്ത് പാമ്പാടി കുറ്റിക്കലിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറി, മൂന്ന് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം ഇന്ന് ഉച്ചതിരിഞ്ഞ് 2:40 ഓട് കൂടി കുറ്റിക്കൽ കവലയിൽ ആയിരുന്നു അപകടം
ഒൻപത് വയസുള്ള ആൺകുട്ടിയടക്കം കാർ യാത്രികരായ ആറ് പേർക്ക് സംഭവത്തിൽ പരിക്കേറ്റു.
പത്തനംതിട്ട മല്ലപ്പളളി സ്വദേശികളായ ഏഴു പേരാണ് കാറിൽ ഉണ്ടായിരുന്നത്.മാമ്മോദീസ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം.
പാമ്പാടി ഭാഗത്ത് നിന്നും മല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയാരുന്ന നെക്സോൺ കാറാണ് നിയന്ത്രണം വിട്ട് സ്കൂൾ മതിലിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്നും പുക ഉയർന്നതു ഏറെ പരിഭ്രാന്തി പരത്തി. ഇത് വക വയ്ക്കാതെ ഓടിക്കൂടിയ നാട്ടുകാർ കാറിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ച് പാമ്പാടി താലൂക്ക് ആശുപത്രിയിലേക്കും ഇവിടെ നിന്നും കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.
വാഹനം ഓടിച്ചിരുന്ന കുട്ടിയുടെ മാതൃ പിതാവ്
( വാഹനം ഓടിച്ച ആൾ) മാത്യു PG (72 )
രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് വിവരം.
അപകടത്തിൽ
3 വയസ്സുകാരൻ കീത്ത് മരിച്ചു
കീത്തിൻ്റെ സഹോദരൻ കിയാൻ (9) കാലിന് ഒടിവ് ഉണ്ട്
ഇവരുടെ
മാതാവ് മെറിൻ മാത്യു ( 40 ) കാലിന് ഒടിവ് ഉണ്ട്
ശോശാമ്മ മാത്യു ( 68 ),
ലീലാമ്മ തോമസ് (60 ), എന്നിവർക്കും പരുക്ക് പറ്റി
റ്റിനു മോൻ ( നിസാര പരുക്ക് )
അപകടത്തെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു