കോത്തല നാഷണൽ എക്സ് സർവീസ് മെൻ കോ. ഓർഡിനേഷൻ കമ്മിറ്റി ( NExCC) കൂരോപ്പട യൂണിറ്റ് 79 ആമത് സ്വാതന്ത്ര്യാദിനം ആഘോഷിച്ചു


കോത്തല : നാഷണൽ എക്സ് സർവീസ് മെൻ കോ. ഓർഡിനേഷൻ കമ്മിറ്റി ( NExCC) കൂരോപ്പട യൂണിറ്റ് 79 ആമത് സ്വാതന്ത്ര്യാദിനം ആഘോഷിച്ചു, യൂണിറ്റ് പ്രസിഡന്റ്, ശ്രീമതി, മിനിമോൾ. ജി. കെ. (Lt col retd) ദേശീയപതാക ഉയർത്തി.സ്വാതന്ത്ര്യ ദിന സന്ദേശം ശ്രീ, ജോൺസൺ കോതാനിൽ നൽകി. 
തുടർന്ന്, സ്വാതന്ത്ര്യദിന വാഹന ഘോഷയാത്ര, രക്ഷധികാരി ശ്രീ.എ.ജി. ഗോപി ഫ്ലാഗ് ഓഫ്‌ ചെയ്തു. വട്ടുകളം, കൂറോപ്പട, ളാക്കൂട്ടർ സ്കൂൾ, തിരിച്ച് കൂറോപ്പട ചെന്നാമറ്റം, പാമ്പാടി, കാളച്ചന്ത, തിരിച്ച് ആലാമ്പള്ളി 12 ആം മൈൽ, ആസ്ഥാനമന്ദിരത്തിൽ എത്തിച്ചേർന്നു,ഇതിന് ശ്രീ. രഘുത്തമൻ നായർ, ശ്രീ, ശരത്ത് ചന്ദ്രൻ, എന്നിവർ നേതൃത്വം നൽകി ഏകദേശം 30 വാഹനങ്ങൾ പങ്കെടുത്തു, ഇത് ഈ പ്രദേശവാസികൾക്ക് ഒരു പുത്തൻ അനുഭവമായി മാറി.വാഹന ഘോഷയാത്രയിൽ  പങ്കെടുത്ത എല്ലാവർക്കും ശ്രീ, രഘുത്തമൻ നായർ കൃതജ്ഞത പറഞ്ഞു.
Previous Post Next Post