പനച്ചിക്കാട് ക്ഷേത്രത്തിലെ വിദ്യാരംഭവുമായി ബന്ധപ്പെട്ട് ഒക്ടോബർ 1,2 തിയതികളില്‍ കോട്ടയം ഗതാഗത നിയന്ത്രണം




കോട്ടയം:പനച്ചിക്കാട് ക്ഷേത്രത്തിലെ വിദ്യാരംഭവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് ഒക്ടോബർ 1,2 തിയതികളില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇപ്രകാരം

പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാറയ്കൽ കടവ് വഴി ചോഴിയക്കാട് കൂടി ഓട്ടകാഞ്ഞിരം ജംഗ്ഷൻ,കച്ചേരി കവല വഴി പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യേണ്ടതാണ്.

വാകത്താനം ഞാലിയാകുഴി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാറക്കുളം പരുത്തുംപാറ ജംഗ്ഷനിൽ വന്ന് ഓട്ടകാഞ്ഞിരം, കച്ചേരി കവല വഴി അമ്പലത്തിൽ എത്തേണ്ടതും നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്.


أحدث أقدم