അരൂർ: വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി . പള്ളൂരുത്തി പുളിക്കലകത്ത് മുഫീദ (18) ആണ് മരിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.
പ്ലസ്റ്റു കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. മുംതാസ്, അഫ്സൽ ദമ്പതികളുടെ മകളാണ്. മുഫാസാണ് സഹോദരൻ .നാലു മാസമായി അരൂർ പഞ്ചായത്ത് വില്ലേജ് ഓഫീസ് റോഡിൽ തണ്ണീർപന്തൽ വീട്ടിൽ വാടകക്ക് താമസിച്ച് വരികയായിരുന്നുഇവർ.