ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ 2025-ലെ ‘ജെസിഐ വീക്ക് - പ്രിസം 110' സെപ്റ്റംബർ 9 മുതൽ 14 വരെ ചങ്ങനാശേരിയിൽ നടത്തപ്പെടുന്നു. സമൂഹത്തിന്റെ സമഗ്രവികസനത്തിനായി നടത്തപെടുന്ന പ്രവർത്തികളാൽ സമ്പന്നമായിരിക്കും ‘ജെസിഐ വീക്ക് - പ്രിസം 110'. ഈ ആഘോഷങ്ങളിൽ പൗരപ്രമുഖർ, ജനപ്രതിനിധികൾ, സോഷ്യൽ ഇൻഫ്ലുവൻസർമാർ, സംരംഭകർ, എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുക്കുന്നു.
ദിനം 1 – പ്രസ് കോൺഫറൻസ്, “Why I am Proud to be a Jaycee” റീൽ സീരീസ് പ്രകാശനം, പതാക ഉയർത്തൽ (ജെസിഐ ഭവൻ ചങ്ങനാശ്ശേരി)
ദിനം 2 – എംപവർ ഹൊറൈസൺസ് – ട്രെയിനിങ് ഡേ.ചങ്ങനാശേരി എസ്.ബി. കോളേജുമായി ചേർന്ന് “ലൈഫ് സ്‌കിൽസ് – വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യം” എന്ന വിഷയത്തിൽ സെമിനാർ, അന്താരാഷ്ട്ര ട്രെയിനർ സിജു ആലഞ്ചേരി നയിക്കുന്നു.
ദിനം 3 – ക്രിക്കറ്റ് ടൂർണമെന്റ് മൈലാടി ആയ്സ്റാസ് സ്പോർട്സ് സെന്ററിൽ. കൂടാതെ ഫിറ്റ് ജെയ്സീ ചലഞ്ച്, ബോഡി മാസ്സ് ഇൻഡക്സ് അനാലിസിസ് ക്യാമ്പ്, ചാപ്റ്റർ വടംവലി മത്സരം.
ദിനം 4 – ബിസിനസ് ഫോക്കസ് ഡേ.'പാഷൻ ടു പ്രോഫിറ്റ്' ബിസിനസ് ടോക്ക്: അരുൺ ആലുങ്കൽ (മൊബൈൽ കെയർ),ബിസിനസ് റീൽ മത്സരം (ഇൻസ്റ്റാഗ്രാം), ജെസിഐ ബിസിനസ് ബോർഡ് ഉദ്ഘാടനം.
ദിനം 5 – അന്താരാഷ്ട്ര ഹ്യൂമൻ ഡ്യൂട്ടീസ് ഡേ.അന്താരാഷ്ട്ര പെറ്റീഷൻ ഒപ്പു ശേഖരണം, “നിങ്ങളുടെ കടമകൾ അറിയുക” ക്യാമ്പയിൻ.
ദിനം 6 – യൂത്ത് ഇൻവിറ്റേഷൻ ഡ്രൈവ് -18 മുതൽ 40 വയസ്സ് വരെയുള്ള യുവാക്കളെ നേതൃനിരയിലേക്ക് എത്തിക്കുന്നതിനുള്ള ക്ഷണവും പരിശീലന ആഹ്വാനവും.
ദിനം 7 – ഗ്രാൻഡ് ഫിനിഷ് സെലിബ്രേഷൻ ഡേ -ജെസിഐ കലാസന്ധ്യ.
ജെസിഐ വീക്കിന്റെ ഭാഗമായി പ്രസ് മീറ്റ് ചങ്ങനാശേരി പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ചു. ഈ യോഗത്തിൽ ജെസിഐ ചങ്ങനാശേരി പ്രസിഡണ്ട് ജെ.എഫ്.എം ഡോ.ജോർജി ജോർജ് കുരുവിള, സെക്രട്ടറി ജെ.സി. സച്ചു ലൂയിസ്, ട്രഷറർ ജെ.സി. ചെറിയാൻ മാത്യു, ജോയിന്റ് സെക്രട്ടറി ജെ.സി. ലിബിൻ ആന്റണി ലാലി, പാസ്റ്റ് ട്രഷറർ ജെ.സി. തോമസ് പുന്നശ്ശേരി, ജെസിഐ അലൂമിനി ക്ലബ് മുൻ മേഖല അധ്യക്ഷൻ സെനറ്റർ റൂബൻ ജേക്കബ് ചാണ്ടി എന്നിവർ നേതൃത്വം നൽകി. റൈസ് അപ്പ് എന്ന 2025 ജെസിഐ സ്ലോഗൻ അടിസ്ഥാനപ്പെടുത്തി യുവജനങ്ങളുടെ ചിന്താശേഷി, സംരംഭകത്വം, മാനവികത എന്നിവ ഉയർത്തുകയും അവരെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ജെസിഐ വീക്കിന്റെ ആശയം.
- ഡോ. ജോർജി ജോർജ് കുരുവിളപ്രസിഡന്റ്, ജെസിഐ ചങ്ങനാശേരി