ഭൂട്ടാനിൽ നിന്നും ഇറക്കുമതി ചെയ്തത് 198 വാഹനങ്ങൾ‌; സംസ്ഥാനത്തു നിന്നും 20 ഓളം വാഹനങ്ങൾ പിടിച്ചെടുത്ത് കസ്റ്റംസ്


കൊച്ചി: ഭൂട്ടാനിൽ നിന്നും നികുതി വെട്ടിച്ച് രാജ്യത്തേക്ക് 198 വാഹനങ്ങൾ ഇറക്കുമതി ചെയ്തെന്ന് കസ്റ്റംസ്. ഇതിൽ കേരളത്തിലേക്ക് എത്തിയത് സംബന്ധിച്ച് പരിശോധന തുടരുകയാണ്.

ഇടനിലക്കാരിൽ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് 198 വാഹനങ്ങൾ രാജ്യത്തേക്കെത്തിയെന്ന സ്ഥിരീകരണം. കണക്കിൽ പെടാത്ത വാഹനങ്ങളടക്കം ഇറക്കുമതി ചെയ്ത മുഴുവൻ ആഡംബര വാഹനങ്ങളെ സംബന്ധിച്ച് പരിശോധന നടക്കുന്നുണ്ട്.

സംസ്ഥാനത്ത് നിന്നും 20 ഓളം വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നു മാത്രമായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ കരിപ്പൂരിലെ കസ്റ്റംസ് ഓഫീസിലേക്ക് മാറ്റും.
അതേസമയം, കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരടക്കം വാഹനം വാങ്ങിയവരിൽ ഉൾപ്പെട്ടതായി വിവരമുണ്ട്. പൃഥ്വിരാജിന്‍റെയും ദുൽക്കറിന്‍റെയും അടക്കം കൊച്ചിയിലെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കാനായി വൈകിട്ട് 6.30 ന് കൊച്ചിയിൽ കസ്റ്റംസ് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.



أحدث أقدم