3,000 വർഷം പഴക്കമുള്ള സ്വർണ ബ്രേസ്​ലെറ്റ് മോഷ്ടിച്ച് 'പൂർണമായും ഉരുക്കി': മ്യൂസിയം ഉദ്യോഗസ്ഥൻ ഉൾപ്പെടെ പിടിയിൽ


കയ്റോ ☻ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ നിന്ന് 3,000 വർഷം പഴക്കമുള്ള സ്വർണ ബ്രേസ്ലെറ്റ്, മോഷ്ടിച്ച കേസിൽ മ്യൂസിയം ഉദ്യോഗസ്‌ഥൻ ഉൾപ്പെ. 4 പേർ അറസ്റ്റിൽ. പ്രതികൾ ബ്രേ‌സ്ലെറ്റ് വിറ്റത് 4,000 ഡോളറിന്. ബ്രേസ്‌ലെറ്റ് പൂർണമായും ഉരുക്കിയതായും പൊലീസ്.

മ്യൂസിയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. സെപ്റ്റംബർ 9ന് ഡ്യൂട്ടിയിലായിരുന്ന മ്യൂസിയത്തിലെ പുനരുദ്ധാരണ വിദഗ്ധൻ ആണ് ബ്രേ‌സ്ലെറ്റ് മോഷ്ടിച്ചതെന്ന് ഈജിപ്ഷ്യൻ പൊലീസ് വ്യക്തമാക്കി. ബ്രേസ്ലെറ്റ് വിൽക്കാൻ സെൻട്രൽ കയ്റോയിലെ വെള്ളി വ്യാപാരിയാണ് സൗകര്യമൊരുക്കിയത്. 3,735 ഡോളറിനാണ് പ്രതികൾ സ്വർണ വ്യാപാരിക്ക് ബ്രേസ് ലെറ്റ് വിറ്റത്. വ്യാപാരി 4,025 ഡോളറിന് ലോഹങ്ങൾ ഉരുക്കുന്ന ശാലയിലെ തൊഴിലാളിക്ക്
തൊഴിലാളിക്ക് മറിച്ചുവിൽക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തിൽ ബ്രേ‌സ്ലെറ്റ് പൂർണമായും ഉരുക്കിയതായും കണ്ടെത്തി

21-ാം നൂറ്റാണ്ടിലെ (ബിസി 1070-945) ഫറോവയായ അമിനെമോപ്പിന്റെ ഭരണകാലത്ത് നിർമിച്ച ബ്രേ‌സ്ലെറ്റ് മോഷണം പോയതായി അടുത്തിടെയാണ് മ്യൂസിയം അധികൃതർ ശ്രദ്ധിച്ചത്.
മ്യൂസിയത്തിലെ കൺസർവേഷൻ ലാബിനുള്ളിൽ ലോഹ അലമാരയിൽ ലോക്ക് ചെയ്ത്‌ സൂക്ഷിച്ചിരുന്നിടത്തു നിന്നാണ് ബ്രേസ്ലെറ്റ് മോഷ്ടിക്കപ്പെട്ടത്.

ഗോളാകൃതിയിലുള്ള ലാപിസ് ലസുലി മുത്തുകൾ പതിപ്പിച്ച സ്വർണ ബ്രേസ്ലെറ്റാണ് മോഷണം പോയത്.
أحدث أقدم