മദ്യപിച്ചുണ്ടായ തർക്കം; യുവാവിനെ പട്ടാപകൽ വെട്ടിക്കൊന്നു


പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ പട്ടാപകൽ വെട്ടിക്കൊന്നു. ആനക്കല്ല് ഊരിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഊരിൽ തന്നെയുള്ള ഈശ്വരാണ് കൊലപാതകം നടത്തിയത്. 


ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. സംഭവ ശേഷം ഈശ്വര്‍ കടന്നുകളഞ്ഞു. ഇരുവരും മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു
ലഭിക്കുന്ന വിവരം. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post