ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത്…ജെപി നദ്ദ പങ്കെടുക്കും




കൊല്ലം: ബിജെപി സംസ്ഥാന സമിതി യോഗം ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ ഇന്ന് കൊല്ലത്ത് ചേരും. പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗമാണ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ കേരള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിൻ്റെ പുരോഗതിയടക്കം വിലയിരുത്തും. കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിൽ ഭിന്നാഭിപ്രായമുണ്ട്.

 എയിംസ് ആലപ്പുഴയിൽ തന്നെ വേണമെന്ന ആവശ്യം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉന്നയിക്കുമ്പോൾ സംസ്ഥാന നേതാക്കൾ ഇതിനെ എതിർക്കുകയാണ്. എയിംസ് എവിടെ വന്നാലും മതിയെന്ന നിലപാടിലാണ് നേതാക്കൾ. ഇക്കാര്യങ്ങളും സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയായേക്കും.
أحدث أقدم