വിവാഹവാ​ഗ്ദാനം നൽകി പീഡനം; മണവാളൻ പിടിയിൽ


വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ പീഡിപ്പിക്കുകയും സമ്പത്ത് കവരുന്നത് പതിവാക്കിയ ആളെ മലപ്പുറം പോത്ത് കല്ലില്‍ പൊലീസ് പിടികൂടി. മണവാളൻ റിയാസ്, മുജീബ് എന്നീ പേരുകളിൽ അറിയപ്പെടുന്ന മലപ്പുറം എടപ്പറ്റ സ്വദേശി മുഹമ്മദ് റിയാസാണ് സ്ത്രീയുടെ പരാതിയില്‍ പൊലീസ് പിടിയിലായത്.

സെപ്റ്റംബർ രണ്ടാം തീയതി പോത്തുകല്ല് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി മണവാളൻ റിയാസ് പിടിയിലായത്. വിധവകളേയും നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ സ്വർണ്ണവും പണവും കവരുന്നതുമാണ് മണവാളന്‍റെ രീതി.

أحدث أقدم