അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്


        

അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കത്താണ് സംഭവം. മുക്കം തൃക്കുടമണ്ണ ക്ഷേത്രറോഡിലെ പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടത്. മുക്കം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Previous Post Next Post