ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു.. പ്രമണ്യ മരിച്ചത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ..


ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകച്ചാൽ കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്‌കുമാറിന്റെ (ഉണ്ണി) മകൾ പ്രമണ്യ ലതീഷ് (20) ആണ് മരിച്ചത്. കങ്ങഴ പിജിഎം കോളേജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർത്ഥിനിയാണ് പ്രമണ്യ.

പനി കൂടിയതോടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് മരണം സംഭവിച്ചത്. അമ്മ: ശ്രുതിലക്ഷ്മി. സഹോദരി:പ്രഹണ്യ (കറുകച്ചാൽ എൻഎസ്എസ് എച്ച്എസ്എസ്). സംസ്‌കാരം പിന്നീട്.

Previous Post Next Post