യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു..


അരീക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വടശ്ശേരി സ്വദേശി രേഖയാണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു. ഭർത്താവ് വിപിൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ കേസടക്കം നിലവിലുള്ള ആളാണ് വിപിൻദാസ്.

ബുധൻ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും, ഇതിനിടെ വിപിൻദാസ് കത്തിയെടുത്ത് രേഖയെ കൊലപ്പെടുത്തുകയുമായിരുന്നു. വിപിൻദാസ് ശരീരത്തിൽ സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തു. ഇയാളെ മഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

أحدث أقدم