ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടിക്ക് നേരെ അതിക്രമം..പുറം ലോകം അറിഞ്ഞത് പീഡന സമയം ഫോണിൽ നിന്ന് അറിയാതെ പോയ കോളിലൂടെ…


ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടിക്ക് നേരെ പീഡനം. കോഴിക്കോടാണ് സംഭവം. കോഴിക്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ ആറാം ക്ലാസുകാരിയെ 2022 മുതൽ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ ഓട്ടോറിക്ഷയിൽ സ്‌കൂളിൽ കൊണ്ടുവിടുന്നതിനിടെ ആയിരുന്നു പീഡനം.

പീഡന സമയത്ത് പ്രതിയുടെ ഫോണിൽ നിന്ന് അറിയാതെ മറ്റൊരാൾക്ക് ഫോൺ കോൾ പോയതോടെയാണ് പീഡനം പുറത്തറിഞ്ഞത്. കുട്ടിയുടെ കരച്ചിൽ കേട്ടയാൾ സ്‌കൂളിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സ്‌കൂൾ പ്രിൻസിപ്പൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസറ്റ് ചെയ്തത്.

أحدث أقدم