മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം


        

മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം.ജൂനിയര്‍ എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസറേയുമാണ് ലോറി ഇടിപ്പിക്കാന്‍ ശ്രമിച്ചത്. മണല്‍ കടത്ത് സംഘത്തെ പൊലീസ് നാടകീയമായി പിടികൂടി.മലപ്പുറം തിരൂരിലാണ് സംഭവം.


സംഭവത്തില്‍ ലോറി ഡ്രൈവര്‍ ആനപ്പടി മങ്ങോട്ട് സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണല്‍ കടത്ത് പിടികൂടാനായി സിവില്‍ ഡ്രെസ്സില്‍ പരിശോധന നടത്തുകയായിരുന്നു പൊലീസ്.ഈ സമയം മണലുമായി വന്ന ലോറിയുമായി സുഹൈല്‍ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നാലെ ബൈക്കില്‍ എത്തിയ പൊലീസുകാരെ സുഹൈല്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

أحدث أقدم