പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം




പാമ്പാടി :  അമ്പലപ്പുഴ കണ്ണന്റെ ചൈതന്യത്താൽ പ്രസിദ്ധമായ പാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവത്തിനായി ഒരുങ്ങി.2025 സെപ്റ്റംബർ 14 (ചിങ്ങം 29) ഞായറാഴ്ച
ശ്രീകൃഷ്ണ ജയന്തി  ദിനത്തിൽ രാവിലെ ഗണപതി ഹോമം,
7.30 ന് - തിരുമുമ്പിൽ പറ,
8.00 ന് 
മന്നം ബാലസമാജം ആദ്യാത്മിക പീഠം കുട്ടികളുടെ നാമമന്ത്രാർച്ചന,
9.00 ന് -നാരായണീയ പാരായണം 
10 ന് -വിഷ്ണു പൂജ, പ്രസന്ന പൂജ എന്നിവയും 
11.00 മുതൽ പ്രസിദ്ധമായ ഭഗവാന്റെ പിറന്നാൾ സദ്യയായ രോഹിണി സദ്യയും നടക്കും.വൈകിട്ട് 5 ന് മഹാശോഭായാത്ര 
പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെയും വിവിധ ബാലഗോകുലങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാമ്പാടി കാളച്ചന്തയിലെ കാണിക്കമണ്ഡപത്തിൽ നിന്നും പുറപ്പെട്ട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.
തുടർന്ന്  6.30 ന് മഹാദീപാരാധന തുടർന്ന് ഗോപികാനൃത്തങ്ങൾ, ഉറിയടി 
8.30 ന്  :സംഗീതപൂമഴ സുമേഷ് മല്ലപ്പള്ളിയും ഡോക്ടർ മനോജ്‌ കെ അരവിന്ദും നയിക്കുന്ന പത്തനംതിട്ട തംബുരു ഓർക്സ്ട്രയുടെ  ഭക്തിഗാനമേള.
രാത്രി 11.30 ന് ദർശന പ്രാധാന്യമാർന്ന അവതാരപൂജയും നടക്കും.അഷ്ടമി രോഹിണി മഹോത്സവത്തിന്റെ  ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ അറിയിച്ചു.

Previous Post Next Post