
തിരുവനന്തപുരം: വെങ്ങാനൂരിൽ നഴ്‌സ് ആയ യുവതി വീട്ടിൽ കുഴഞ്ഞുവീണു മരിച്ച സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.പെരിങ്ങമ്മല പുല്ലാന്നിമുക്ക് തോപ്പുവിളാകത്ത് മേലെ പുത്തൻവീട്ടിൽ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ സതീശന്‍റെ മകള്‍ എസ്.എല്‍. വൃന്ദ ആണ് മരിച്ചത്. നഴ്സായ വൃന്ദ ഡ്രൈവിങ് പരിശീലനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം അമ്മ വിശ്രമിക്കുന്ന മുറിയിലെത്തിയ വൃന്ദ, അമ്മയോട് തനിക്ക് സുഖമില്ലെന്നും, ആശുപത്രിയിൽ കൊണ്ടുപോകണം എന്നു പറഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നെന്ന് സമീപവാസികൾ പറയുന്നു.
കുഴഞ്ഞ് വീണ ഉടൻ തന്നെ വൃന്ദയെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ നിന്ന് മെഡിക്കൽ കോളെജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറിയില്‍നിന്ന് ഒരു മരുന്നു കുപ്പി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് സംശയം. നഴ്സിംഗ് പരിശീലനം കഴിഞ്ഞ് കരാർ വ്യവസ്ഥയിൽ മെഡിക്കൽ കോളെജ് ആശുപത്രിയിൽ സേവന മനുഷ്ടിക്കുകയായിരുന്നു വൃന്ദ.