നടുക്കുന്ന വെളിപ്പെടുത്തൽ.. ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചത് രശ്മി.. മര്‍ദനത്തിന് മുമ്പ് ആഭിചാരക്രിയകള്‍ ചെയ്തിരുന്നു.. ഞെട്ടിക്കുന്ന ക്രൂരതകൾ വിവരിച്ച് യുവാവ്…




പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് വിവരിച്ചു. സൈക്കോ മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ചത് രശ്മിയാണെന്നും നഖത്തിൽ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു. കമ്പികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവിൽ മുളക് സ്പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്.

മര്‍ദനത്തിൽ ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുൻ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകൽ അടിച്ചു കയറ്റി. കൊല്ലുമെന്ന ഭയത്തിൽ പുറത്താരോടും പറഞ്ഞില്ല. വീഡിയോ ദൃശ്യങ്ങൾ പുറത്ത് വീടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു.മുഖ്യപ്രതി ജയേഷ്നൊപ്പം ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ പരിചയത്തിൽ ആണ് ഓണക്കാലത്ത് വിളിച്ചപ്പോൾ വീട്ടിലേക്ക് പോയത്. തുടര്‍ന്നാണ് അവിടെ വെച്ച് ക്രൂരമര്‍ദനമേറ്റത്.ക്രൂരമർദ്ദനത്തിനു മുൻപ് ആഭിചാരക്രിയകൾ പോലും നടത്തിയെന്നും ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും മരിച്ചുപോയ ആരൊക്കെയൊ ദേഹത്തുകയറിയപോലെയാണ് അവര്‍ സംസാരിച്ചതെന്നും യുവാവ് പറഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തിയതിനാലാണ് ആരോടും ഒന്നും പറയാതെയിരുന്നതും പൊലീസിന് തെറ്റായ മൊഴി നൽകിയതെന്നും യുവാവ് പറഞ്ഞു. ബ്ലേഡ് വെച്ച് വരയുകയും കണ്ണിന് അടക്കം പരിക്കേറ്റെന്നും ക്രൂരമര്‍ദനത്തിനാണ് മകൻ ഇരയായതെന്നും മര്‍ദനമേറ്റ ആലപ്പുഴ സ്വദേശിയായ യുവാവിന്‍റെ പിതാവ് പറഞ്ഞു.
أحدث أقدم