കിടങ്ങൂര്‍ - കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് പുതിയ വാഹനമായി. പുതിയ ഫോര്‍ വീലര്‍ വാഹനത്തിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ എം ബിനു നിര്‍വ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍ സ്വാഗതവും,പഞ്ചായത്ത് സെക്രട്ടറി രാജീവ് എസ് കെ നന്ദിയും പറഞ്ഞു.ആശംസകള്‍ നേര്‍ന്നുകൊണ്ട് പഞ്ചായത്ത് സ്ഥരം സമിതി ചെയര്മാന്മാരായ പി ജി സുരേഷ്,കെ ജി വിജയന്,ദീപലത,മെമ്പര്‍മാരായ ബോബി മാത്യു,തോമസ് മാളിയേക്കല്‍,സിബി സിബി,കുഞ്ഞുമോള്‍ ടോമി,ലൈസമ്മ ജോര്‍ജ്ജ്,മിനി ജെറോം,സുനി അശോകന്,സനില്‍ കുമാര്‍,രശ്മി രാജേഷ്,ഹേമ രാജു,ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി ജിജി കെ എസ്,ഡ്രൈവര്‍ രതീഷ് വിജയന്,ശുചിത്വമിഷന് ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് പിക്ക് അപ് വാന്‍ വാങ്ങിയത്.പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളിലേയും പ്ലാസ്റ്റിംക് മാലിന്യങ്ങളും,ലെഗസി മാലിന്യങ്ങളും കുമ്മണ്ണൂരിലെ എം സി എസി എഫില്‍ എത്തിക്കുന്നതിനായി നിലവിലെ ഇ ഓട്ടോയ്ക്കു പുറമേ ആണ് പഞ്ചായത്ത് പുതിയ വാഹനം വാങ്ങിയത്.പുതിയ വാഹനം വാങ്ങിയതോടെ പഞ്ചായത്തില്‍ മാലിന്യസംസ്കരണം സുഗമമായി നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
കിടങ്ങൂരില്‍ ഹരിതകര്‍മ്മസേനയ്ക്ക് പുതിയ വാഹനം
ജോവാൻ മധുമല
0
Tags
Top Stories