കോട്ടയത്ത് വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവ് പാക്കറ്റുകളാക്കുന്നതിനിടെ എക്സൈസ് സംഘം വളഞ്ഞു ; ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ


കോട്ടയം : കഞ്ചാവ് കേസിൽ എക്സൈസിനെ കണ്ടു ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ. കോട്ടയത്തെ പ്രധാന കഞ്ചാവിടപാടുകാരനായ ബാദുഷ ഷാഹിൽ (29) ആണ് അറസ്റ്റിലായിരിക്കുന്നത്.

ഇന്നലെ വൈകിട്ട് ഇയാളും സുഹൃത്തായ താരിഫും ചേർന്ന് കഞ്ചാവ് പായ്ക്കറ്റുകളിലാക്കുമ്പോൾ എക്സൈസ് സംഘം പ്രദേശം വളയുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്ന് കളഞ്ഞ ബാദുഷ കടന്നു കളയുകയായിരുന്നു, സുഹൃത്തായ താരിഫിനെ ഇന്നലെ തന്നെ എക്സൈസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാദുഷയും അറസ്റ്റിലായത്.
ഇയാൾ കേസിലെ രണ്ടാം പ്രതിയാണ്,ഇവരിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്.


Previous Post Next Post