
ജീവനക്കാർ പണിമുടക്കിയതോടെ തൃശ്ശൂർ നഗരത്തിൽ മൂന്ന് മണിക്കൂര്‍ വൈദ്യുതി മുടങ്ങി. വൈദ്യുതി വിഭാഗത്തിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതിനെതിരെയാണ് പണിമുടക്കിക്കൊണ്ട് ജീവനക്കാര്‍ സമരം ചെയ്തത്. 229 ജീവനക്കാരെ 103 ആക്കി കുറച്ചുകൊണ്ടുള്ള നടപടിക്കെതിരെയാണ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതോടെ തൃശ്ശൂർ കോർപറേഷൻ മേയറെ കോൺഗ്രസ് കൗൺസിലർമാർ തടഞ്ഞുവെച്ചു. 45,000 ഉപഭോക്താക്കളാണ് പണിമുടക്കിനെ തുടര്‍ന്ന് ദുരിതത്തിലായത്. വൈദ്യുതി വിതരണം നേരിട്ട് നടത്തുന്ന സംസ്ഥാനത്തെ ഏക തദേശ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ. ജീവനക്കാരെ വെട്ടിക്കുറച്ചത് പിൻവലിക്കും വരെ സമരം തുടരും എന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.
സംഭവത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയർ എം കെ വർഗീസ് പ്രതികരിച്ചു. സർക്കാരിന് എതിരെ രൂക്ഷ വിമർശനമാണ് മേയർ നടത്തിയത്. വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതാണെന്നും വിഷയവുമായി ബന്ധപ്പെട്ട് കത്ത് അയച്ചിരുന്നു എന്നാണ് എംകെ വര്‍ഗീസ് പറയുന്നത്. ജീവനക്കാരെ വെട്ടിച്ചുരുക്കിയ നടപടി പിൻവലിക്കണം എന്നും സർക്കാർ കണ്ണ് തുറക്കുന്നില്ല, പ്രതികാരബുദ്ധിയാണ് ഉദ്യോഗസ്ഥർ നടപ്പിലാക്കിയത്. സർക്കാരാണ് കുറ്റക്കാരും സർക്കാറിന് കീഴിലുള്ള ജീവനക്കാരുാണ് കുറ്റക്കാർ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തൊഴിലാളികളോട് സമരം ചെയ്യാൻ നിർദ്ദേശിച്ചത് താനാണെന്നും മേയര്‍ വര്‍ഗീസ് പറഞ്ഞു. പക്ഷേ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരം അനുവദിക്കാനാകില്ല എന്നും സമരക്കാരുമായി ചർച്ച നടത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.