പാമ്പാടി കെ.ജി. കോളജിന് മിനിസ്റ്റേഴ്സ് എക്സെലൻസ് അവാർഡ്


പാമ്പാടി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ "മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്" പാമ്പാടി കെ.ജി. കോളജിന് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര റേറ്റിങ് ഏജൻസിയായ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) മൂന്നാം ഘട്ട റേറ്റിങ്ങിൽ  3.2 സ്കോറോടെ  'എ'  ഗ്രേഡ് ലഭിച്ചതിൻ്റെ പശ്ചാതലത്തിലാണ് അവാർഡ് ലഭിച്ചത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷുറൻസ് സെൽ കേരളയും(എസ് എൽ ക്യു എ സി കേരള)ചേർന്ന് സംഘടിപ്പിച്ച എക്സലൻഷ്യ 2025 ൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും കോളജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. റെന്നി പി. വർഗ്ഗീസും മുൻ ഐ.ക്യു.എ.സി. കോർഡിനേറ്റർ ലെഫ്. റനീഷ് ജോസഫും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

أحدث أقدم