
തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21) എന്നിവരാണ് മരിച്ചത്.
പെരുമാതുറയിൽ നിന്നും പുതുക്കുറിച്ചിലേക്ക് വന്ന ബൈക്കുകളാണ് പരസ്പരം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് നാല് മണിയോടുകൂടിയായിരുന്നു അപകടം.