ശ്രീകൃഷ്ണ ജയന്തി പതാക ദിനം.



 കോട്ടയം:  ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള പതാക ദിനത്തോടനുബന്ധിച്ച്    ജില്ലയിലെ  വിവിധ ഭാഗങ്ങളിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പതാക ഉയർത്തി.
പള്ളിക്കത്തോട്  ബസ്സ്റ്റാൻഡ് മൈതാനിയിൽ നടന്ന ചടങ്ങിൽ ബാലഗോകുലം കോട്ടയം ജില്ലാ രക്ഷാധികാരി റിട്ട. പ്രൊഫ. സി. എൻ പുരുഷോത്തമൻ പതാക ഉയർത്തി.

എൻ ഹരി,   ആർ രാജേഷ്,  കെ കെ വിപിനചന്ദ്രൻ, ദിപിൻ സുകുമാർ, ഷിനു ഇ നായർ,   രാഹുൽ ആർ, മനോജ്‌ റ്റി എൻ, തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post