മലപ്പുറം: കടുങ്ങാത്തുകുണ്ടിൽ വിദ്യാർഥിനിക്ക് അധ്യാപകന്‍റെ ക്രൂര മർദനം. ബിവൈകെആർഎച്ച്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെയാണ് അധ്യാപകൻ ശിഹാബ് ക്രൂരമായി മർദിച്ചത്. അവധിയെടുത്തത് മൂലമാണ് വിദ്യാർഥിക്ക് നേരെ മർദനം നടന്നത്.
ബസ് കിട്ടാത്തത് കൊണ്ടാണ് സ്കൂളിൽ പോകാതിരുന്നതെന്നാണ് വിദ്യാർഥിയും രക്ഷിതാവും പറയുന്നത്. അധ്യാപകനെതിരേ രക്ഷിതാക്കൾ കല്പകഞ്ചേരി പൊലീസിൽ പരാതി നൽകി. മർദനത്തിൽ കുട്ടിയുടെ കാലിനും കൈക്കും വയറിനും ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്.