ബിജെപി കൗണ്‍സിലര്‍ അനിലിന്റെ മരണത്തിലേക്ക് നയിച്ചത് പൊലീസും സിപിഐഎമ്മും..വി മുരളീധരന്‍


തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ മരണത്തില്‍ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. അനില്‍ ആത്മഹത്യ ചെയ്തതിന്റെ കാരണം കണ്ടെത്തണം. പൊലീസിന്റെ ഭീഷണി ആത്മഹത്യയിലേക്ക് നയിച്ചതായാണ് മനസിലാക്കുന്നത്.

പിന്നില്‍ സിപിഐഎമ്മിനും പങ്കുണ്ട്. വസ്തുതകള്‍ പുറത്തുവരണം. ബിജെപിക്കാരനായ സൊസൈറ്റി പ്രസിഡന്റിനെതിരായ പൊലീസ് സമീപനം സിപിഐഎം സമീപനമാണ്. കണ്ടലയില്‍ വിളിപ്പിക്കാത്ത പൊലീസ് ഇവിടെ വിളിപ്പിക്കുന്നത് എന്തിനാണ്?. അഴിമതിക്കഥകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് സിപിഐഎമ്മിന്റെ ശ്രമം. രാഷ്ട്രീയ വേട്ട സിപിഐഎം അവസാനിപ്പിക്കണമെന്നും വി മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

أحدث أقدم