വീട്ടുവളപ്പിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.വീട്ടുകാർക്കും നാട്ടുകാർക്കുമാകെ ഞെട്ടൽ..

 

കണ്ണൂരിൽ വീട്ടുവളപ്പിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ആറളം വിയറ്റ്നാം സ്വദേശി സലീമിന്റെ വീട്ടുവളപ്പിൽ നിന്നാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടിയത്. വീടിനോട് ചേർന്നുള്ള വാഴയുടെ മുകളിൽ നിന്നും സാഹസികമായാണ് പാമ്പിനെ പിടികൂടിയത്. മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോടും മിറാജ് പേരാവൂരും ചേർന്നാണ് പാമ്പിനെ കൂട്ടിലാക്കിയത്. ഇവരുടെ അവസരോചിതമായ ഇടപെടലാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടാൻ സഹായിച്ചത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. 

أحدث أقدم